റെയില്‍വെ ബജറ്റ് : ലോക്‌സഭയ്ക്ക് അകത്തും പുറത്തും കേരളാ എംപിമാരുടെ പ്രതിഷേധം

single-img
9 July 2014

safe_imageറെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധിച്ചത്.എല്‍ഡിഎഫ്-യുഡിഎഫ് എംപിമാര്‍ ഒരുമിച്ചാണു പ്രതിഷേധത്തിൽ പങ്ക് ചേർന്നത്. പ്രതിഷേധം പാര്‍ലമെന്റിനുള്ളിലും എംപിമാര്‍ രേഖപ്പെടുത്തി. ചോദ്യോത്തരവേള തടസപ്പെടുത്തി എംപിമാര്‍ പ്രതിഷേധിച്ചു.

റെയില്‍ ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ നിന്നുള്ള എംപിമാരും പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധിച്ചു.