യു.പി.യിൽ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

single-img
9 July 2014

faisalഫൈസാബാദ്: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വെടിവച്ചതിന് പിന്നാലെ ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനായി സ്ഫോടനവും നടത്തുകയായിരുന്നു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കോടതി വളപ്പില്‍ എത്തിയ ആള്‍ യുപിയിലെ മുന്‍ എംഎല്‍എ സോനു സിങ്ങിന്റെ സഹോദരന്‍ മോനു സിങ്ങിന് നേരെ  വെടിവെച്ചു. അതിൽ മോനുവിന് ഗുരുതരമായി പരിക്കേറ്റു. കൂടാതെ ഒരു അനുയായി മരിക്കുകയും മൂന്ന് അനുയായികള്‍ക്കും പരിക്കേൾക്കുകയും ചെയ്തു. ആരാണ് അക്രമം നടത്തിയതെന്ന് വ്യക്തമല്ല.

മോനുവിന്റെ സെക്യൂരിറ്റി ഗാര്‍ഡിന്റെ വെടിയേറ്റ് അക്രമിയും മരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കോടതി പരിസരത്ത് നിന്ന് ഒരു ബോംബ് കണ്ടെത്തി. കോടതി വളപ്പില്‍ ഉണ്ടായ ആക്രമണത്തില്‍ അഭിഭാഷകര്‍ പ്രതിഷേധം രേഖപ്പെടുത്തി.

എന്നാല്‍ സംഭവത്തില്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണമാണ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.