റെയിൽവേ ബജററിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച ആവശ്യങ്ങളും അവഗണിക്കപ്പെട്ടു

single-img
9 July 2014

Railwayതിരുവനന്തപുരം:കേന്ദ്രഘടകത്തിന്റെ നിര്‍ദേശപ്രകാരം ബി.ജെ.പി സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച റെയിൽവേ ബജററിലെ ആവശ്യങ്ങളും  അവഗണിക്കപ്പെട്ടു.  സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചത്. ഇത് അണികള്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.

സബര്‍ബന്‍ സര്‍വീസ്, ശബരി, നിലമ്പൂര്‍ -നഞ്ചന്‍കോട്‌ െറയില്‍പ്പാത, പെനിന്‍സുലാര്‍ റെയില്‍വേ സോണ്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളാണ് സംസ്ഥാന ഘടകം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.

ശബരിമല തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയം, ചെങ്ങന്നൂര്‍ െറയില്‍വേ സ്റ്റേഷനുകളുടെ വികസനവും തിരുവനന്തപുരം -എറണാകുളം ഇന്റര്‍സിറ്റി, മംഗലാപുരം -എറണാകുളം സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ പുതിയ ട്രെയിനുകള്‍ അനുവദിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മോദി സര്‍ക്കാരിന്റെ കന്നി റെയില്‍വേ ബജറ്റില്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ ആവശ്യങ്ങള്‍ക്കൊന്നും ഇടം ലഭിച്ചില്ല.

ലോക്‌സഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതിന്റെ പ്രത്യേക പരിഗണനവെച്ചാണ് സംസ്ഥാന നേതൃത്വത്തിനോട് നിവേദനം സമര്‍പ്പിക്കാന്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതൊന്നും ലഭിച്ചില്ല.