സിയോമി എം.ഐ 3 സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്കും;വില 14,999/- രൂപ

single-img
8 July 2014

xiaomi_mi3_screenചൈനയുടെ പ്രശസ്തമായ സ്മാർട്ട്ഫോൺ നിർമാതാക്കളായ സിയോമി തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ എം.ഐ 3 ഇന്ത്യയിൽ 14,500 രൂപക്ക്  ജൂലായ് 15 മുതൽ ലഭ്യമാകും.   145 ഗ്രം ഭാരവും 8.1മി.മി. ഘനവും 5-ഇഞ്ച് വരുന്ന എച്ച്.ഡി ഡിസ്പ്ലെയുമാണ് എം.ഐ 3 യുടെ പ്രത്യേകതകൾ. 2 ജി.ബി. റാം ശേഷിയുള്ള ഈ സ്മാർട്ട്ഫോണിന് 2.3 ക്വാഡ്-കോർ സ്നാപ്പ്ഡ്രാഗൺ 800 പ്രോസസ്സറുണ്ട്. ആൻഡ്രോയിഡ് 4.3 (ജെല്ലീ ബീൻ) ഒപറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവൃത്തിക്കുന്ന എം.ഐ 3 ക്ക് 16 ജി.ബി. സംഭരണ ശേഷിയുണ്ട്.

38004050

സിയോമി എം.ഐ 3 ക്ക് ഡ്യുവൽ എൽ.ഇ.ഡി. ഫ്ലാഷുള്ള 13 എം.ബി. ബാക്ക് ക്യാമറയും 2 എം.ബി. ഫ്രണ്ട് ക്യാമറയുമുണ്ട്. ഈ സ്മാർട്ട്ഫോണിന് 2ജി,3ജി, വൈ-ഫൈ, ബ്ലൂട്ടൂത്ത് മുതലായ സൗകര്യങ്ങളുമുണ്ട്. എം.ഐ 3 യുടെ 3,050mAh ശേഷിയുള്ള ബാറ്ററി ഉപയോഗിച്ച് 3ജി നെറ്റ് വർക്കിൽ 21 മണിക്കൂർ വരെ സംസാരിക്കാൻ സാദിക്കും.