സര്‍ക്കാരിലും പാര്‍ട്ടിയിലും ആര്‍.എസ്.എസിന്റ ശക്തമായ ഇടപെടല്‍; ആര്‍.എസ്.എസ് നേതാവ് റാംമാധവ് ബിജെപി നേതൃനിരയിലേക്ക്

single-img
8 July 2014

ram-madhavസര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള ഇടപെടല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളായ റാംമാധവ്, ശിവപ്രകാശ് എന്നിവര്‍ ബിജെപി നേതൃനിരയിലേക്ക്. ബിജെപി ജനറല്‍ സെക്രട്ടറി സ്ഥാനമാകും റാംമാധവിനു ലഭിക്കുക. ഈയാഴ്ച അവസാനം ചേരുന്ന ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. 1981 മുതല്‍ ആര്‍എസ്എസിന്റെ മുഴുവന്‍സമയ പ്രചാരകനായ റാംമാധവ് 2003 മുതല്‍ ആര്‍എസ്എസ് വക്താവാണ്.