ഋഷിരാജ് സിംഗ് ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും ഒഴിഞ്ഞു; ശ്രീലേഖയ്ക്ക് ചുമതല

single-img
8 July 2014

rishiസംസ്ഥാന സര്‍ക്കാരുമായി പിന്‍സീറ്റ് ബല്‍റ്റിന്റെ കാര്യത്തില്‍ ഉരസലിലായ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഋഷിരാജ് സിംഗ് ഗതാഗത കമ്മീഷണര്‍ സ്ഥാനം ഒഴിഞ്ഞു. ആര്‍. ശ്രീലേഖ സ്ഥാനത്തേയ്ക്ക് എത്തും. ഋഷിരാജ് സിംഗിന് നിര്‍ഭയയുടെ ചുമതലയാണ് ആഭ്യന്തരവകുപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ ശ്രീലേഖയ്ക്കായിരുന്നു നിര്‍ഭയയുടെ ചുമതല. പിന്‍ സീറ്റ് ബെല്‍റ്റ് വിവാദത്തെ തുടര്‍ന്ന് അവധിയിലായിരുന്ന ഋഷിരാജ് സിംഗ് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനമൊഴിയാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു.