മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തിനും കിട്ടി- നിരാശ

single-img
8 July 2014

trainഎന്‍.ഡി.എ സര്‍ക്കാരിന്റെ മോദിസര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റില്‍ കേരളത്തിന് നിരാശ മാത്രം ബാക്കി. പുതിയ ട്രെയിനുകള്‍ അനുവദിച്ചതില്‍ കേരളത്തിനൊന്നുമില്ല. ഇതുവരെ പ്രഖ്യാപിച്ച ആറ് പ്രീമിയം ട്രെയിനുകള്‍ 27 എക്‌സ്പ്രസ് ട്രെയിനുകള്‍ എട്ടു പാസഞ്ചറുകള്‍ എന്നിവയില്‍ കേരളത്തിന് ഒരു പാസഞ്ചര്‍ ട്രെയിന്‍ മാത്രമാണ് ലഭിച്ചത്. ബൈനൂര്‍- കാസര്‍ഗോഡ് പാസഞ്ചറാണ് കേരളത്തിന് അനുവദിച്ചത്.

അതേസമയം പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചില്ല. കാഞ്ഞങ്ങോട്-പാണത്തൂര്‍ പാതയ്ക്കായി ഒരു സര്‍വേ മാത്രമാണ് കേരളത്തിന് അനുവദിച്ചത്.