മോദി സർക്കാരിന്റെ ആദ്യ റെയിൽവേ ബജറ്റ് കഴിഞ്ഞപ്പോൾ റെയിൽവേ ഭൂപടത്തിൽ നിന്നും കേരളം പുറത്ത്

single-img
8 July 2014

download (8)കേരളത്തിന് കടുത്ത നിരാശ സമ്മാനിച്ച് റെയില്‍വെ മന്ത്രി സദാനന്ദഗൗഡ മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അവതരിപ്പിച്ചു.റെയില്‍വെ മന്ത്രി സദാനന്ദഗൗഡയുടെ പ്രഥമ ബജറ്റില്‍ അദ്ദേഹത്തിന്റെ തട്ടകമായ കര്‍ണാടകത്തിനും മോദിയുടെ ഗുജറാത്തിനും യു.പിക്കും മഹാരാഷ്ട്രയ്ക്കും കൈനിറയെ പദ്ധതികള്‍ ലഭിച്ചപ്പോള്‍ കേരളത്തിന് ആകെ ലഭിച്ചത് ഒരേയൊരു പാസഞ്ചര്‍ തീവണ്ടി മാത്രം.

 

അത് തന്നെ കാസര്‍കോടിനും കര്‍ണാടകത്തിനുമിടയില്‍ ബൈന്തൂര്‍-കാസര്‍കോട് റൂട്ടിലാണ് പുതിയ പാസഞ്ചര്‍ തീവണ്ടി പ്രഖ്യാപിച്ചത്.അതേസമയം മൂകാംബികയിലേക്ക് പോകുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകും ഈ പാസഞ്ചര്‍ തീവണ്ടി. 18 പുതിയ പാതയ്ക്ക് സര്‍വെ നടത്തുമെന്ന് പ്രഖ്യാപിച്ചതില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതയുടെ സര്‍വയുമാണ് മാത്രമാണ് കേരളത്തിന് ശേഷിക്കുന്നത്.

 

ചുരുക്കത്തില്‍ കാഞ്ഞങ്ങാട് നിന്ന് തെക്കോട് ട്രെയിനിന്റെ കാര്യത്തിലോ പാതയിലോ പരാമര്‍ശം പോലുമില്ല. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസെന്ന കേരളത്തിന്റെ പ്രധാന ആവശ്യത്തോട് മുഖംതിരിച്ച ബജറ്റ് ബാംഗ്ലൂരില്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന് പഠനം നടത്തുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ പരാമര്‍ശത്തിലൊതുങ്ങിയ കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യം ഇത്തവണ പരാമര്‍ശിക്കപ്പെട്ടുപോലുമില്ല.

 

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ,ഏറണാകുളം സ്റ്റേഷൻ,കോഴിക്കോട് സ്റ്റേഷൻ തുടങ്ങിയവ അന്താരാഷ്ട്ര നിലവാരത്തിൽ ആക്കുക,ബോട്ട്ലിംഗ് പ്ലാന്റ്,മെഡിക്കൽ കോളേജ്,റെയിൽവേ സോണ്‍ തുടങ്ങി കാലാകാലങ്ങൾ ആയി കേരളം അവശ്യപെടുന്ന ഒന്നും ഈ ബജറ്റിലും പരാമര്‍ശിക്കപ്പെട്ടുപോലുമില്ല.

 

കേരളത്തിൽ നിന്നും കൂടുതൽ ദീർഖ ദൂര ട്രെയിനുകൾ പ്രധാനം ആയി ഡൽഹി ,ചെന്നൈ,ബംഗ്ലൂർ തുടങ്ങിയ മെട്രോ നഗരങ്ങളിലും അതുപോലെ പാത ഇരട്ടിപ്പിക്കൽ വേണ്ടി കൂടുതൽ പണം എന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും മോദി സർക്കാരിന്റെ ആദ്യ റെയിൽ ബജറ്റിൽ കേരളത്തിന്‌ ലഭിച്ചില്ല എന്നത് മാത്രം മതി എത്രത്തോളം കേരളത്തെ റെയിൽ ബജറ്റിൽ അവഗണിക്കുന്നു എന്ന് മനസിലാക്കാൻ.

 

എന്തായാലും അടിസ്ഥാന വികസനത്തി ന് പോലും പണം ലഭികാത്ത സ്ഥിതിക്ക് ഇനി കേരളത്തിന്റെ റെയിൽവേ വികസനം എങ്ങൊട്ട് എന്ന ചോദ്യം മാത്രം ബാക്കി ആകുന്നു .