ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ടി.എന്‍. പ്രതാപന്റെ കത്ത്

single-img
8 July 2014

prathapan1സംസ്ഥാനത്തു 418 ബാറുകള്‍ പൂട്ടിയതിനുശേഷവും മദ്യവില്പന കൂടിയെന്ന സര്‍ക്കാരിന്റെ കണക്കുകള്‍ അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാണിച്ചു ടി.എന്‍. പ്രതാപന്‍ എംഎല്‍എ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കത്തു നല്‍കി.

ബാറുകള്‍ പൂട്ടിയിട്ടും മദ്യവില്പനയില്‍ കുറവില്ലെന്ന കണെ്ടത്തല്‍ ബാറുടമകളെ സഹായിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും പൂട്ടിയ ബാറുകള്‍ തുറക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ്. സര്‍ക്കാര്‍ നേരിട്ടു വില്‍പ്പന നടത്തുന്ന മദ്യവില്പനശാലകള്‍ ഭാവിയില്‍ കുറച്ചുകൊണ്ടുവരുന്നതിനാണു ശ്രമിക്കേണ്ടതെന്നും സമൂഹത്തെ വെറുപ്പിക്കുന്ന യാതൊരു തീരുമാനവും സര്‍ക്കാര്‍ കൈക്കൊള്ളരുതെന്നും പ്രതാപന്‍ കത്തില്‍ സൂചിപ്പിച്ചു.

ബാറുകള്‍ പൂട്ടിയിട്ടും മദ്യ ഉപഭോഗത്തില്‍ വര്‍ധനയല്ലാതെ കുറവൊന്നും ഉണ്ടായിട്ടില്ലെന്ന മന്ത്രി കെ. ബാബുവിന്റെ നിയമസഭയിലെ പരാമര്‍ശത്തിനെതിരേ പ്രതാപന്‍ നേരത്തേ രംഗത്തെത്തിയിരുന്നു.