ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടെ നട്ടെല്ലിന് പരിക്കേറ്റ ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്മർ ചികിത്സയ്ക്കായി കേരളത്തിലേക്ക് ?

single-img
8 July 2014

download (9)ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടെ നട്ടെല്ലിന് പരിക്കേറ്റ ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്മർ ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തിയേക്കും. നെയ്മർക്ക് ആയുർവേദ ചികിത്സ നൽകാനുള്ള സാദ്ധ്യത തേടി ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു എന്ന് ആണ് ലഭിക്കുന്ന റിപ്പോർട്ട്‌ .

 

അതേസമയം നെയ്മറെ കേരളത്തിലേയ്ക്ക് കൊണ്ടുവരികയോ കേരളത്തില്‍ നിന്നുള്ള വിദഗ്ദ്ധരെ ബ്രസീലിലേയ്ക്ക് അയക്കുകയോ ചെയ്യാനാണ് ഇപ്പോള്‍ ആലോചന നടത്തുന്നത്.
നെയ്മറുടെ പരിക്കിന്റെ എക്സറേ റിപ്പോർട്ട് പഠിച്ച ശേഷം ചികിത്സ ഫലപ്രദമാകുമോ എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് ആയുർവേദ വകുപ്പ് നാളെ ഉച്ചയോടെ സർക്കാരിന് കൈമാറും. സർക്കാർ തുടർന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനെ തീരുമാനം അറിയിക്കും.

ക്വാർട്ടർ ഫൈനലിൽ കൊളംബിയൻ താരം കാമിലോ സുനിഗെയുടെ ചിവിട്ടേറ്റാണ് 22-കാരൻ നെയ്മറുടെ നട്ടെല്ലിന് ക്ഷതമേറ്റത്. നെയ്മർക്ക് ആറു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിദ്ദേശിച്ചിരിക്കുന്നത്.