രാജീവ്‌ ഗാന്ധി വധക്കേസിൽ എൽ ടി ടി പ്രവർത്തക നളിനി സുപ്രീം കോടതിയെ സമീപിച്ചു

single-img
8 July 2014

naliniരാജീവ്‌ ഗാന്ധി വധക്കേസിൽ , ജയിലിൽ കഴിയുന്ന എൽ ടി ടി പ്രവർത്തക നളിനി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 435(1) സെക്ഷൻ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു .
1998ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നളിനിയുടെ ശിക്ഷ 2000 ഏപ്രിൽ 24നു ജീവപര്യന്തമായി കുറച്ചിരുന്നു. കഴിഞ്ഞ 23 വർഷമായി നളിനി തടവിൽ കഴിയുകയാണ് .
സി ബി ഐ അന്വേഷണം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നവരെ വിട്ടയക്കാൻ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ അനുമതി തേടണം എന്നാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 435(1) സെക്ഷൻ അനുശാസിക്കുന്നത് .ഇതിൽ കേന്ദ്രത്തിന്റെ അനുമതി തേടണം എന്ന ഭാഗം ഭേദഗതി ചെയ്തു തരണമെന്നാണ് നളിനിയുടെ ആവശ്യം .