മഹാത്മാ ഗാന്ധിയുടെ പ്രതിമ ബ്രിട്ടനിലെ പാർലമെന്റ് വളപ്പിൽ സ്ഥാപിക്കുന്നു

single-img
8 July 2014

History_Gandhi_on_Arrival_in_Britain_Speech_SF_still_624x352രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ബ്രിട്ടനിലെ പാർലമെന്റ് വളപ്പിൽ സ്ഥാപിക്കുന്നു. ഇന്ത്യ സന്ദർശിക്കുന്ന ബ്രിട്ടീഷ് ധനമന്ത്രി ജോർജ് ഓസ്ബോൺ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

ഗാന്ധിജിയുടെ ഓർമകളെ അദ്ദേഹത്തിന്റെ പ്രതിമ പാർലമെന്റ് വളപ്പിൽ സ്ഥാപിച്ചു കൊണ്ട് ​ബ്രിട്ടൻ ആദരിക്കും എന്നായിരുന്നു ഓസ്ബോണിന്റെ ട്വീറ്റ്. അടുത്ത വർഷമായിരിക്കും പ്രതിമ സ്ഥാപിക്കുക.

 

ഗാന്ധിജിയെ അർദ്ധ നഗ്‌നനായ ഫക്കീർ എന്നു വിളിച്ച മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ,​ ഇരുപതാം നൂറ്റാണ്ടിലെ ദക്ഷിണാഫ്രിക്കൻ നേതാവ് ജാൻ സ്‌മട്ട്സ് തുടങ്ങിയ ‘ശത്രു’ക്കൾക്ക് ഒപ്പമാണ് ഗാന്ധിജിയുടെ സ്ഥാനം.