ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി

single-img
8 July 2014

download (6)ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി . ‘കോണ്‍ഗ്രസാണ് ലോക്‌സഭയിലെ എറ്റവും വലിയ പ്രതിപക്ഷപാര്‍ട്ടി. തിരഞ്ഞെടുപ്പിന് മുമ്പുള്ള മുന്നണിയും ഞങ്ങളുടേതാണ്’-സോണിയ പാര്‍ലമെന്‍റില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

 

പ്രതിപക്ഷനേതൃസ്ഥാനത്തിനായി കോണ്‍ഗ്രസ് പരക്കംപായുകയാണെന്നും തോല്‍വി അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമുള്ള ബി.ജെ.പി.യുടെ ആരോപണം അവര്‍ തള്ളി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആദ്യമായാണ് സോണിയാഗാന്ധി അഭിപ്രായപ്രകടനം നടത്തുന്നത്.