പാർലമെന്റിൽ മദ്യപിച്ചെത്തിയ ബിജെപി അംഗം ഭീഷണിപ്പെടുത്തിയതായി തൃണമുല്‍

single-img
8 July 2014

Trinamool_protest360 (1)റെയിൽവേ ബജറ്റിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ മദ്യപിച്ചെത്തിയ ബിജെപി അംഗം തങ്ങളെ ഭീഷണിപ്പെടുത്തിയതായി തൃണമുല്‍ എം.പിമാർ. പശ്ചിമ ബംഗാളിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചതിനാണു ബിജെപി അംഗങ്ങള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് തൃണമുല്‍ കോണ്‍ഗ്രസ് എംപിമാര് പറഞ്ഞു‍. ഹരി നാരായൻ രാജ്ബർ എന്ന ബിജെപി എം.പിക്കെതിരെയാണു മദ്യപിച്ച് ഭീഷണിപ്പെടുത്തിയതായി ആരോപണം ഉയർന്നിരിക്കുന്നത്

തങ്ങളെ അപമാനിച്ച ബിജെപി അംഗങ്ങള്‍ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി തൃണമുല്‍ കോണ്‍ഗ്രസ് ലോക്സഭ നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

എന്നാൽ ആരോപണം ബിജെപി നിഷേധിച്ചിട്ടുണ്ട്.