എസ്എഫ്ഐ ഇനിയും പഠിപ്പ് മുടക്കി സമരം ചെയ്യും;കേന്ദ്രനേതൃത്വത്തെ തിരുത്തി കണ്ണൂർ ജില്ലാ കമ്മറ്റി

single-img
8 July 2014

s_f_i_570പഠിപ്പു മുടക്കിയുള്ള സമരം ഉപേക്ഷിക്കണമെന്ന എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസന്റെ നിലപാടിനു എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ തിരുത്ത്.എസ് എഫ്‌ ഐക്ക് ഇനിയും പഠിപ്പ് മുടക്കി സമരം ചെയ്യേണ്ടി വരുമെന്ന് ജില്ലാ സെക്രട്ടറി സരിന്‍ ശശി.ഫേസ്ബുക്കിലൂടെയാണു സരിൻ ശശി നിലപാട് വ്യക്തമാക്കിയത്.

സമരം പഠിപ്പ് മുടക്കാനുള്ളതല്ലെന്നും പഠിക്കാനുള്ള അവസരത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാകണമെന്നും പഠിപ്പുമുടക്ക് സമരം എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസൻ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.