മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്‍റെ സഹോദരന്‍ കൊലക്കേസ്സില്‍ പ്രതി  

single-img
8 July 2014

pres_patil_pratibha_ptiജല്‍ഗാവ്: മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്‍റെ സഹോദരനെ കൊലക്കേസില്‍ പ്രതിചേര്‍ക്കാനായി കോടതി ഉത്തരവ് പുറപ്പെടുവിച്ചു .മുംബൈയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള ജാലഗോണ്‍ സ്വദേശിയായ പ്രൊഫസര്‍ വി.ജി പാട്ടീലിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിഭാ പാട്ടിലിന്‍െറ സഹോദരന്‍ ഗജേന്ദ്ര സിങ് പാട്ടീലിനെ പ്രതി ചേര്‍ത്തത് .

രാഷ്ട്രീയ വിരോധം കൊണ്ടുള്ള കൊലപാതകമാണിതെന്ന് നേരത്തേ സംശയമുണ്ടായിരുന്നു. കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് നേതാവിന്‍ന്‍റെ ഭാര്യ രജനി പാട്ടീല്‍ കേസില്‍ ഗജേന്ദ്ര സിങ് പാട്ടീലിനെതിരെ രംഗത്തുവന്നിരുന്നു.ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പേര്‍ നല്‍കിയ മൊഴിയില്‍ ഗജേന്ദ്രസിങ്ങാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മൊഴിനല്‍കിയിരുന്നു. രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രാദേശിക നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രൊഫസര്‍ പാട്ടില്‍ പ്രതിഭയുടെ സഹോദരന്‍ ഗജേന്ദ്ര സിങ് പാട്ടീലിനെ തോല്‍പിച്ചിരുന്നു. തുടര്‍ന്നു മാസങ്ങള്‍ക്കു ശേഷമായിരുന്നു വി.ജി പാട്ടീലിന്‍െറ കൊലപാതകം. 2007 മുതല്‍ 2012 കാലയളവില്‍ പ്രതിഭാ പാട്ടീല്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്നു.