പിറന്നാളിന് ധോണി തൻറെ ആരാധകന് ജോലി നൽകി

single-img
8 July 2014

dhoniഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയോടുള്ള ആരാധന മൂത്ത് തന്റെ സ്വന്തമായ കടയും സ്വത്ത് വകകളും വിറ്റ് ധോണിയുടെ പിറന്നാള്‍ ആഘോഷിച്ച രവീന്ദര്‍ കുമാര്‍ സൈനിക്ക് ധോണി തന്റെ ഫാം ഹൗസിൽ പണികൊടുത്തു. ധോണിയോടുള്ള ഇഷ്ടം കാരണം വീട്ടുകാര്‍ ഉപേക്ഷിച്ചതാണ് രവീന്ദര്‍ കുമാറിനെ.

ധോണിയുടെ പിറന്നാളിന് മധുരം വിളമ്പിയും ലഡു വിതരണം നടത്തി പണവും സമ്പാദ്യവും നഷ്ടമായ രവീന്ദര്‍ കുമാര്‍ സൈനിയെ ഒടുവില്‍ വീട്ടുകാരും കാമുകിയും കൈവിട്ടു.

ശനിയാഴ്ചയാണ് ധോണി തന്നെ ഫോണ്‍ ചെയ്തതെന്ന് 28 കാരനായ രവീന്ദര്‍ കുമാര്‍ പറഞ്ഞു. കേട്ടപടി തന്നെ ഓഫര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്നതിന് രവീന്ദര്‍ കുമാര്‍ മടിച്ചില്ല. എന്തായാലും ജൂലൈ പത്തിന് ധോണിയുടെ ഫാം ഹൗസില്‍ ജോലിക്ക് കേറാനാണ് രവീന്ദര്‍ കുമാറിന്റെ തീരുമാനം.

20000 രൂപയാണ് ധോണിയുടെ പിറന്നാളിന് പൊടിക്കാന്‍ വേണ്ടി രവീന്ദര്‍ കുമാര്‍ കൂട്ടിവെച്ചിരുന്നത്. സ്വത്ത് വിറ്റ് ഒരു മുപ്പതിനായിരം കൂടി ഇയാള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 250 പേരെ ക്ഷണിച്ചിട്ടുള്ള ആഘോഷത്തിനായി ഡി ജെയും ഒരുക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് എം എസ്. ഓരോ കളിക്ക് ശേഷവും ശേഖരിക്കുന്ന സ്റ്റംപുകള്‍ ഏതേത് കളിയുടേത് എന്ന് റീപ്ലേ കണ്ട് എഴുതിവെക്കലാകും തനിക്ക് റിട്ടയര്‍മെന്റിന് ശേഷം പണി എന്ന് ധോണി പിറന്നാള്‍ ദിനത്തിലെ അഭിമുഖത്തില്‍ പറഞ്ഞു.