ഇന്ത്യക്കാരിൽ പത്തിൽ മൂന്നുപേരും ദരിദ്രരാണെന്ന് രംഗരാജൻ സമിതി

single-img
7 July 2014

images (2)ഇന്ത്യക്കാരിൽ പത്തിൽ മൂന്നുപേരും ദരിദ്രരാണെന്ന് രാജ്യത്തെ ദാരിദ്ര നിർമ്മാർജ്ജനത്തെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട രംഗരാജൻ സമിതി നടത്തിയ പഠനം വിലയിരുത്തി. പ്രതിദിനം 47 രൂപ വരെ മാത്രം ചെലവാക്കാൻ ശേഷിയുള്ളവരെ ദരിദ്രരായി കണക്കാക്കാമെന്നാണ് സി. രംഗരാജൻ സമിതി പറയുന്നത്. 2009 – 2010ൽ 38.2 ശതമാനമായിരുന്നു രാജ്യത്തെ ദരിദ്രർ.

 

2011-12ൽ ഇത് 29.5 ശതമാനമായി കുറഞ്ഞു.യു.പി.എ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്നു സി. രംഗരാജൻ.

 

അതേസമയം, ദാരിദ്ര്യത്തെ കുറിച്ച് നേരത്തേ പഠനം നടത്തിയ ടെൻഡുൽക്കർ സമിതിയുടെ റിപ്പോർട്ട് പ്രകാരം നഗരങ്ങളിൽ പ്രതിദിനം 33 രൂപയ്‌ക്കും ഗ്രാമങ്ങളിൽ 27 രൂപയ്‌ക്കും താഴെ വരുമാനമുള്ളവരെ ദരിദ്രരായി കാണാമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. എന്നാൽ ഇത് വിവാദം ആയപ്പോൾ തുടർന്നാണ്, കേന്ദ്ര സർക്കാർ സി. രംഗരാജന്റെ നേതൃത്വത്തിൽ പുതിയ സമിതിയെ നിയോഗിച്ചത്.

 

രംഗരാജൻ സമിതിയുടെ റിപ്പോർട്ട് പ്രകാരം ഗ്രാമങ്ങളിൽ 32 രൂപയ്‌ക്ക് താഴെ പ്രദിന വരുമാനമുള്ളവർ ദരിദ്രരാണ്. ടെൻഡുക്കർ കമ്മിറ്റിയുടെ അഭിപ്രായ പ്രകാരം 2011-12ൽ രാജ്യത്തെ ദരിദ്രരുടെ എണ്ണം 26.9 കോടിയാണ്. രംഗരാജൻ സമിതിയുടെ കണക്കിൽ ഇത് 36.3 കോടിയാണ്.