പോലീസ് ഇന്നുമുതല്‍ പുഞ്ചിരിച്ചു തുടങ്ങും

single-img
7 July 2014

Kerala_Police_Logo1സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് ആവിഷ്‌കരിച്ചിട്ടുള്ള റോഡപകടങ്ങള്‍ക്കിരയാവുന്നവര്‍ക്കു പ്രഥമശുശ്രൂഷയും അടിയന്തര വൈദ്യസഹായവും കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന പോലീസിന്റെ സ്‌മൈല്‍ പദ്ധതിയും ട്രാഫിക് പോലീസിനുള്ള ട്രോമാകെയര്‍ പരിശീലനവും ഇന്നു തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

ട്രാഫിക് പോലീസിനും ഹൈവേകളിലുള്ള ലോക്കല്‍ പോലീസിനും പ്രഥമശുശ്രൂഷയില്‍ സവിശേഷ പരിശീലനവും അവശ്യം വേണ്ട ഉപകരണങ്ങളും നല്‍കിയാണ് അപകടങ്ങളില്‍ അടിയന്തര ഇടപെടല്‍ ഉറപ്പുവരുത്തുന്ന സീംലെസ് മെഡിക്കല്‍ ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ലൈഫ്‌കെയര്‍ ആന്‍ഡ് എമര്‍ജന്‍സി (SMILE) പദ്ധതി നടപ്പിലാക്കുന്നത്.