മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

single-img
7 July 2014

madani295കര്‍ണാടക സര്‍ക്കാര്‍ തനിക്കു ചികിത്സ നിഷേധിക്കുകയാണെന്നും തനിക്ക് ചികിത്സ നല്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും കാട്ടി ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ജാമ്യം ലഭിക്കാനായി മദനി കളവു പറയുകയാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഞായറാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. മദനിക്ക് എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പുവരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.