ഇന്ത്യൻ റെയിൽവേ ഇനി ഫേസ് ബുക്കിലും , ട്വിറ്ററിലും

single-img
7 July 2014

download (3)ഇന്ത്യൻ റെയിൽവേ ഇന്ന് ഫേസ് ബുക്കിലും , ട്വിറ്ററിലും അക്കൗണ്ട് തുടങ്ങി . നവ മാധ്യമങ്ങളുടെ കൂട്ടായ്മയിൽ എത്തിച്ചേരാൻ കുറച്ചു താമസിച്ചു പോയെങ്കിലും , വിപുലമായ ഒരുക്കങ്ങളോടെയാണ് റെയിൽവേ എത്തുന്നത്. നാളത്തെ ബി ജെ പി സർക്കാരിന്റെ കന്നി ബജറ്റ് വിവരങ്ങൾ തത്സമയം ഫേസ് ബുക്കിലും , ട്വിറ്ററിലും പോസ്റ്റ്‌ ചെയ്യാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം .
അധികാരമേറ്റയുടൻ തന്റെ മന്ത്രിസഭയിലെ അംഗങ്ങളോട് നവമാധ്യമ ങ്ങളിൽ സജീവമാകണമെന്ന് പ്രധാനമന്ത്രി മോദി നേരത്തെ നിർദ്ദേശിച്ചിരുന്നു . ഇത് തന്നെയാണ് തനിക്ക് പ്രചോദനമായതെന്നു റെയിൽവേ മന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കുകയും ചെയ്തു.