മോദി സര്‍ക്കാരിന്റ ആദ്യ ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും

single-img
7 July 2014

modiനരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും. ചൊവ്വാഴ്ച റെയില്‍വേ ബജറ്റും പത്തിനു പൊതു ബജറ്റും അവതരിപ്പിക്കുന്ന ഈ സമ്മേളനം ഓഗസ്റ്റ് 14 വരെയാണ്. ബജറ്റ് അവതരിപ്പിക്കാനിരിക്കേ ട്രെയിന്‍ യാത്രാ-ചരക്കു കൂലികള്‍ വര്‍ധിപ്പിച്ചതും വിലക്കയറ്റം രൂക്ഷമായി തുടരുന്നതും ചൂണ്ടിക്കാട്ടി ആദ്യ ബജറ്റ് സമ്മേളനത്തില്‍ തന്നെ ബഹളമുണ്ടാക്കാനുള്ള തയാറെടുപ്പിലാണു പ്രതിപക്ഷ പാര്‍ട്ടികള്‍.