മുൻ യു.പി.എ സർക്കാർ വരുത്തിയ പിഴവുകൾക്ക് ബി.ജെ.പി സർക്കാർ വില നൽകേണ്ടി വരികയാണെന്ന് കേന്ദ്ര ധനമന്ത്രി

single-img
7 July 2014

images (3)വിലക്കയറ്റം തടയുന്നതിൽ മുൻ യു.പി.എ സർക്കാർ വരുത്തിയ പിഴവുകൾക്ക് ബി.ജെ.പി സർക്കാർ വില നൽകേണ്ടി വരികയാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി .

 

വില വർദ്ധനയെ കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും വിലക്കയറ്റത്തിനും റെയിൽവേ നിരക്ക് കൂട്ടേണ്ടി വന്നതിനും കാരണം മുൻ യു.പി.എ സർക്കാർ കടുത്ത തീരുമാനങ്ങൾ എടുക്കാതെ പോയതിനാലാണ് എന്നും അദ്ദേഹം പറഞ്ഞു .

 

വില വർദ്ധന നിയന്ത്രിക്കുന്നതിന് ഭക്ഷ്യമന്ത്രിയോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുക്കളയിൽ ഏറെ ഉപയോഗിക്കുന്ന സാധനമായതിനാൽ തന്നെ ഉള്ളിയുടെ ലഭ്യത ഉറപ്പു വരുത്താനും നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

 

ഉള്ളിയുടെ വില കിലോയ്ക്ക് 25 രൂപയായപ്പോൾ തന്നെ ഈ സർക്കാർ വില നിയന്ത്രിക്കാൻ ശ്രമം തുടങ്ങിയെന്നും ജെയ്റ്റ്‌ലി പറഞ്ഞു.രാജ്യസഭയിൽ വിലക്കയറ്റത്തെ കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.