മകന്റെ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കവെ നിവര്‍ത്തിപ്പിടിച്ച കുട കാറ്റില്‍പ്പെട്ട് റോഡില്‍ തലയടിച്ചുവീണ് അമ്മ മരിച്ചു

single-img
7 July 2014

accident7മകന്റെ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കവെ നിവര്‍ത്തിപ്പിടിച്ച കുട കാറ്റില്‍പ്പെട്ട് റോഡില്‍ തലയടിച്ചുവീണ് അമ്മ മരിച്ചു. തിരുവത്ര കുഞ്ചേരി തിരുവത്ര വീട്ടില്‍ ആശാരി ഗംഗാധരന്റെ ഭാര്യ ലീല (50)യാണ് മരിച്ചത്. ആശുപത്രിയിലേക്ക് പോകുംവഴി ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ തിരുവത്ര കുമാര്‍ യു.പി. സ്‌കൂളിനു സമീപമായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ലീല ഞായറാഴ്ച തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആണ്  മരിച്ചത്.