അര്‍ജന്‍റീന വെട്ടിൽ:പരിക്ക് കാരണം ഏഞ്ചല്‍ ഡി മരിയ പുറത്ത്

single-img
7 July 2014

Angel-Di-Mariaസാവോ പോളോ: ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വലത് തുടക്ക് ഗുരുതരമായി പരിക്കേറ്റ അര്‍ജന്‍റീന മിഡ്ഫീല്‍ഡര്‍ ഏഞ്ചല്‍ ഡി മരിയക്ക് ലോകകപ്പ് സെമി നഷ്ടപ്പെടുമെന്നുറപ്പായി. പക്ഷേ ഇതുവരെ അര്‍ജന്‍റീന ഫുട്ബാള്‍ ഫെഡറേഷന്‍ ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 1990നു ശേഷം ആദ്യമായി ലോകകപ്പ് സെമി കളിക്കുന്ന അര്‍ജന്‍റീനക്ക് ഇത് കനത്ത തിരിച്ചടിയാകും.  ലയണല്‍ മെസ്സിക്കൊപ്പം ബ്രസീല്‍ ലോകകപ്പില്‍ നിറഞ്ഞുനിന്ന ഏഞ്ചല്‍ ഡി മരിയയാണ് പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ നിര്‍ണായക ഘട്ടത്തില്‍ ഗോള്‍ നേടി രക്ഷകനായത്.

മത്സരത്തിനിടെയാണ് മരിയയുടെ പരിക്ക് ഗുരുതരമായത്. കളിക്കാനാകാതെ വന്ന മരിയയെ 33-ാം മിനിറ്റില്‍ കോച്ച് പിന്‍വലിച്ചിരുന്നു. എട്ടാം മിനിറ്റില്‍ അര്‍ജന്‍റീനക്കുവേണ്ടി ഗൊണ്‍സാലോ ഹിഗ്വെ്ന്‍ നേടിയ ഏക ഗോളിലേക്ക് പാസ് നല്‍കിയതും മാരിയായിരുന്നു.