എസ്എഫ്ഐ പഠിപ്പ് മുടക്കിയുള്ള സമരം ഉപേക്ഷിക്കുന്നു.

single-img
7 July 2014

sfiഎസ്എഫ്ഐ പഠിപ്പ് മുടക്കിയുള്ള സമരം ഉപേക്ഷിക്കുന്നു. സമരം പഠിപ്പ് മുടക്കാനുള്ളതല്ലെന്നും പഠിക്കാനുള്ള അവസരത്തിനുവേണ്ടിയാകണമെന്നും എസ്എഫ്ഐ. പൊതു മുതല്‍ നശിപ്പിച്ചുള്ള സമരത്തെക്കുറിച്ച് വലിയ അവമതിപ്പാണ് ഉണ്ടാകുന്നതെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസന്‍ പറഞ്ഞു.

അനാവശ്യ സമരങ്ങളോടും പൊതുമുതല്‍ നശിപ്പിക്കുന്ന രീതിയോടും പുതുതലമുറയിലെ വിദ്യാര‍്ത്ഥികള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്ന് എസ്.എഫ്.ഐ വിലയിരുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമരമാര്‍ഗ്ഗത്തില്‍ പൊളിച്ചെഴുത്തിന് എസ്എഫ്ഐ തയാറാകുന്നത്.പഠിപ്പ് മുടക്കിയുള്ള സമരമാര്‍ഗ്ഗം ഉപക്ഷിക്കേണ്ട കാലം കഴിഞ്ഞെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു.