സ്ത്രീസമൂഹത്തിനു മുന്നില്‍ ആര്‍ജവമുള്ള റോള്‍ മോഡലാകാൻ മഞ്ജു;വിവാഹജീവിത കാലത്ത് സമ്പാദിച്ച 80 കോടി രൂപ മഞ്ജു വാര്യർ ദിലീപിനു മടക്കി നൽകുന്നു

single-img
7 July 2014

Manjuപതിനാലു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചനത്തിനൊരുങ്ങുന്ന മഞ്ജു വാര്യർ എല്ലാവരെയും ഞെട്ടിക്കുന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണു.ഒരുമിച്ചു ജീവിച്ച പതിനാലു വര്‍ഷത്തിനിടയില്‍ സമ്പാദിച്ച എണ്‍പതു കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ദിലീപിനു വിട്ടു കൊടുക്കാന്‍ തീരുമാനം എടുത്തിരിക്കുകയാണു മഞ്ജു.ഇക്കര്യം മഞ്ജു അഭിഭാഷകനെ അറിയിച്ചതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു

ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ മികച്ച തിരിച്ച്വരവ് നടത്തിയ മഞ്ജുവിനു ചിത്രത്തിലെ ആർജ്ജവമുള്ള കഥാപാത്രത്തെ പോലെ ഒരു റോൾ മോഡലാകാനാണു മാറാനാണു താൽപ്പര്യം.അതുകൊണ്ടാണു വിവാഹ ജീവിതത്തിനിടയിൽ സമ്പാദിച്ച 80 കോടി രൂപ ദിലീപിനു വിട്ട്നൽകാൻ തീരുമാനിച്ചത്.

വനിതകൾക്കായുള്ള ഷീ ടാക്സിയുടെ ഗുഡ് വിൽ അംബാസിഡറും കുടുംബശ്രീയുടെ ബ്രാൻഡ് അംബാസിഡറുമാണു മഞ്ജു.

ദിലീപിന്റെ ഹര്‍ജിയില്‍ കേസിന്റെ ആദ്യ വാദം കേള്‍ക്കല്‍ ഈ മാസം 23- നാണ്. അന്നു ഹാജരാകണമെന്നു രണ്ടു പേരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.