ബാധ ഒഴിപ്പിക്കലിന് കത്തോലിക്കാ സഭയുടെ ഔദ്യോഗിക അംഗീകാരം

single-img
7 July 2014

excorcist1ബാധ ഒഴിപ്പിക്കലിന് ആഗോള കത്തോലിക്കാ സഭയുടെ ഔദ്യോഗിക അംഗീകാരം.മനുഷ്യരിൽ നിന്ന് ബാധ ഒഴിപ്പിക്കലിനായി 250 പേരടങ്ങുന്ന പുരോഹിത സംഘത്തെ 30 രാജ്യങ്ങളിലായി വത്തിക്കാൻ ഔദ്യോഗികമായി നിയോഗിച്ചതായും വത്തിക്കാന്റെ ഔദ്യോഗിക പത്രം റിപ്പോർട്ട് ചെയ്തു.

ആഭിചാര ക്രീയകൾക്ക് കത്തോലിക്കസഭയ്ക്കുള്ളില്‍ പ്രചാരമേറിവരുന്നെന്ന റിപ്പോർട്ടുകൾക്കിടയിലാണു വത്തിക്കാൻ ബാധ ഒഴിപ്പിക്കലിനു ഔദ്യോഗിക അംഗീകാരം നൽകിയിരിക്കുന്നത്. മനുഷ്യരില്‍ നീച പ്രവര്‍ത്തി കൂടിവരുന്നത് പൈശാചിക ശക്തിയുടെ ആദിപത്യം മൂലമാണെന്നും അത് ഉന്മൂലന ചെയ്യേണ്ടത് അത്യാവശ്യമാണെന്നും സഭ അഭിപ്രായപ്പെട്ടു .

സഭയുടെ പുതിയ നീക്കം ആഭിചാര ക്രീയകൾക്ക് നിയമപരമായ അംഗീകാരം നൽകുമെന്നും ബാധഒഴിപ്പിക്കല്‍ ഒരു സന്നദ്ധപ്രവർത്തനം ആണെന്നും കത്തോലിക്ക സഭ നിയോഗിച്ച സംഘത്തിന്റെ തലവൻ റവറെന്റ് ഫ്രാൻസിസികോ ബമൊന്റേ അഭിപ്രായപ്പെട്ടു