കൊച്ചി പഴയ കൊച്ചിയല്ല;കേരളത്തില്‍ തട്ടിപ്പിന്‍റെ തലസ്ഥാനമായി കൊച്ചി

single-img
7 July 2014

Kochi-cityസംസ്ഥാനത്ത് മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കൊച്ചിയിലാണെന്ന് പുതിയ റിപ്പോര്‍ട്ട്‌ .

ഇന്ത്യന്‍ എന്‍സിആര്‍ബി യുടെ പുതിയ സ്ഥിതി വിവരപട്ടിക പ്രകാരം 2013 ല്‍ സംസ്ഥാനത്ത് 4800 തട്ടിപ്പ് കേസ്സുകളിലായി ആകെ120 കോടിയുടെ ധനനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്‌. ഇതില്‍ 521 കേസുകള്‍ സംസ്ഥാന വാണിജ്യതലസ്ഥാനമായ കൊച്ചിയിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളപ്പോള്‍ .ഇത് തൃശ്ശൂര്‍ ജില്ലയില്‍ ‍352 , തിരുവനന്തപുരത്ത് 240 മാണ്.

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ഐ .പി സി പ്രകാരം ആകെ 13000 കുറ്റ കൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളപ്പോള്‍ തിരുവനന്തപുരത്ത് 10,000 ഉം കൊല്ലത്ത് 7,700 ഉം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു . എന്നാല്‍ കേരളത്തിലെ മറ്റു നഗരങ്ങളെ അപേക്ഷിച് കൊച്ചിയില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും 2012 ലെ 17000 മായിരുന്ന കുറ്റ കൃത്യങ്ങലാണ് മുന്‍ വര്‍ഷം 521 വഞ്ചനകുറ്റവും, 307മോഷണം , 88 പിടിച്ചുപറി, 40 ബാലാല്‍സംഘം ഉൾപ്പടെ 13000 ആയി കുറഞ്ഞതെന്നും സിറ്റി പോലീസ് കമ്മിഷണര്‍ കെ.ജി ജെയിംസ്‌ പറഞ്ഞു . നഗരത്തില്‍ വിസ തട്ടിപ്പും ജോലി വ്യാജ ജോലി വാഗ്ദാനവും മൂലമാണ് കൂടുതല്‍ ധന നഷ്ടമുണ്ടയതെന്നും ഇത് വരും വര്‍ഷങ്ങളില്‍ ക്രമാതീതമായി കുറയ്ക്കാന്‍ ശ്രമിക്കുന്നതാണെന്നും കമ്മിഷണര്‍ പറഞ്ഞു.