പ്രതിദിനം 32 രൂപ ചിലവിടാന്‍ ശേഷിയുള്ളവര്‍ ഇനി ദരിദ്രരല്ല

single-img
7 July 2014

topimg_7712_c_rangrajan_600x400ദാരിദ്ര്യ രേഖക്ക് പുതിയ മാനദണ്ഡം നിശ്ചയിച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ അധ്യക്ഷനായ വിദഗ്ധ സമതിയുടെ റിപ്പോര്‍ട്ട്‌. റിപ്പോര്‍ട്ട്‌ പ്രകാരം ഇനിമുതല്‍ ഗ്രാമങ്ങളില്‍ 32 രൂപയും (മാസം 972 രൂപ ) നഗരങ്ങളില്‍ 47 രൂപയും (മാസം 1,4൦7 രൂപ ) പ്രതിദിനം ചിലവിടാന്‍ ശേഷിയുള്ളവര്‍ ദരിദ്രരല്ല.

നഗരങ്ങളില്‍ 33 രൂപയും (മാസം 1൦൦൦ രൂപ )ഗ്രാമങ്ങളില്‍ 27 രൂപയും(മാസം 816 രൂപ ) ശേഷിയുള്ളവരെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ പെടുത്തി 2011-12 കാലത്ത് സുരേഷ് തെണ്ടുല്‍ക്കര്‍ പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വന്‍ വിമര്‍ശനമുണ്ടാക്കിയിരുന്നു. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ രംഗരാജന്‍ സമിതിയെ മാനദണ്ഡം നിശ്ചയിക്കാന്‍ നിയോഗിച്ചത്. രംഗരാജന്‍ റിപ്പോര്‍ട്ട്‌ പ്രകാരം 20൦9-1൦ ല്‍ ഇന്ത്യയില്‍ 3 8 .2 ശതമാനം ആയിരുന്ന ദരിദ്രര്‍ 2011-12 ല്‍ 29.5 ശതമാനം ആയി കുറയുകയാണ് . 20൦9-1൦ ല്‍ 29.8 ശതമാനവും 2011-12 ല്‍ 21.9 ശതമാനവുമായിരുന്നു സുരേഷ് തെണ്ടുല്‍ക്കര്‍ പാനല്‍ പ്രകാരമുള്ള റിപ്പോര്‍ട്ട്‌ .