നഴ്സ്മാരുടെ പുനരധിവാസം ഉറപ്പാക്കും ; ഉമ്മന്‍ ചാണ്ടി.

single-img
7 July 2014

ommenതിരുവനന്തപുരം: ഇറാഖില്‍ നിന്നും മടങ്ങിയെത്തിയ 45 നഴ്‌സുമാര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നഴ്സുമാരുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം അവരുടെ കടബാധ്യത തീര്‍ക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം നിയമ സഭയില്‍ പറഞ്ഞു .

വിദേശത്തും സ്വദേശത്തുമായി നിരവധി ആശുപത്രികള്‍ നഴ്സുമാര്‍ക്ക് ജോലി നല്‍കാന്‍ തയാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ചും ചര്‍ച്ച നടത്തും. നഴ്സുമാരുടെ മനഃസാന്നിധ്യം പ്രശംസനീയാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

നഴ്സുമാരുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭയില്‍ ആവശ്യപ്പെട്ടു.