ഉത്തര്‍പ്രദേശിൽ അധ്യാപികയെ വിദ്യാര്‍ഥിയും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

single-img
6 July 2014

1404654576_1404654576_musafirഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ബല്‍വഖേരിയില്‍ അധ്യാപികയെ വിദ്യാര്‍ഥിയും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു .ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുപത്തിമൂന്ന്കാരിയായ അധ്യാപികയെ ആണ് മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

 

ശനിയാഴ്ച വൈകിട്ട്ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേയ്ക്കുപോയ അധ്യാപികയെ മോഹിത് എന്ന വിദ്യാര്‍ത്ഥി പിറകിലൂടെ ചെന്ന് വായ മൂടിക്കെട്ടി ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. തുടര്‍ന്ന് ഫോണ്‍ വിളിച്ച് രണ്ട് കൂട്ടകാരെ വരുത്തി.

 

പിന്നീട് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ആരോടും പറയരുതെന്നും അല്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.പൊലീസ് മൂന്ന് വിദ്യാര്‍ത്ഥികളെയും അറസ്റ്റുചെയ്തു.