മോദി സർക്കാരിന്റെ ആദ്യ റെയിൽവെ ബജറ്റിൽ കേരളത്തിന്റെ പ്രധാന ചില ആവശ്യങ്ങൾ ഇതൊക്കെ

single-img
6 July 2014
  • trainനെയ്യാറ്റിൻകരയിൽ റെയിൽവേ മെഡിക്കൽകോളേജിന്റെ പണിതുടങ്ങണം.
  • അങ്കമാലി ശബരിപാത യാഥാർത്ഥ്യമാക്കണം
  • തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തണം.
  • ഷൊർണൂർ – മംഗലാപുരം പാതയുടെ വൈദ്യുതീകരണം വേഗത്തിലാക്കണം.
  • കൊച്ചുവേളിയിലും എറണാകുളത്തും പി​റ്റ്‌ലൈൻ പൂർത്തീകരിക്കാൻ പണം നൽകണം.
  • ആലപ്പുഴയിലെ പി​റ്റ്‌ലൈൻ നീളം കൂട്ടണം.
  • കണ്ണൂരിലും രണ്ട് പിറ്റ്‌ലൈൻ വേണം.
  • പാലക്കാട് ടൗൺ- പൊള്ളാച്ചി ഗേജ് മാറ്റം പൂർത്തിയാക്കാൻ 20 കോടി അനുവദിക്കണം.
  • നേമം, കോട്ടയം എന്നിവിടങ്ങളിൽ പാസഞ്ചർ ടെർമിനലുകൾക്ക് പണം വേണം.
  • 13 റെയിൽവേ മേൽപ്പാലങ്ങൾക്ക് പണം വകയിരുത്തണം.
  • കായംകുളം-എറണാകുളം പാതയിരട്ടിപ്പിക്കലിന് കൂടുതൽ പണം വേണം.
  • തിരുവനന്തപുരം – കന്യാകുമാരി (87 കി.മീ) പാത ഇരട്ടിപ്പിക്കൽ, ഷൊർണൂർ – മംഗലാപുരം ഇരട്ടപ്പാത, എറണാകുളം – ഷൊർണൂർ നാലുവരിപ്പാത എന്നിവയ്ക്ക് പണം അനുവദിക്കണം.
  • കൊല്ലം റെയിൽവേ സ്റ്റേഷന് രണ്ടാം ടെർമിനലിനു വേണ്ടി സമർപ്പിച്ച പദ്ധതിയിൽ അടിയന്തരനടപടി വേണം.
  • മലബാർ മേഖലയിൽ കൂടുതൽ ട്രെയിനുകൾ .
  • കേരളത്തിൽ നിന്നും ഡൽഹി ,ബംഗ്ലൂർ തുടങ്ങിയ മെട്രോ സിറ്റിയിലേക്ക് കൂടുതൽ ട്രെയിനുകൾ.
  • കാലപഴക്കം ആയ ബോഗികൾ മാറ്റണം