ഒരിടവേളയ്ക്കു ശേഷം നടി ജ്യോതിക വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു

single-img
6 July 2014

downloadഒരിടവേളയ്ക്കു ശേഷം നടി ജ്യോതിക വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. ഭർത്താവും നടനുമായ സൂര്യയുടെ നായികയായാണ് ജ്യോതികയുടെ മടങ്ങി വരവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

 

പസങ്ക എന്ന സിനിമയിലൂടെ സംവിധായകനായ പാണ്ഡ്യരാജാണ് ഈ ചിത്രവും ഒരുക്കുന്നത്. ചിത്രത്തിൽ ദമ്പതികളുടെ വേഷത്തിലാണ് സൂര്യയും ജ്യോതികയും എത്തുന്നത് എന്നാണ് ലഭിക്കുന്ന സൂചന.

 

സൂര്യ അടുത്തിടെ ആരംഭിച്ച നിർമാണ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് സിനിമ നിർമിക്കുക.