ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് 200 ഇന്ത്യാക്കാര്‍ കൂടി തിരിച്ചെത്തി

single-img
6 July 2014

_76074959_023036572-1ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് 200 ഇന്ത്യാക്കാര്‍ കൂടി ഇന്ന് തിരിച്ചെത്തി. നജാഫില്‍ നിന്ന് തിരിച്ച ഇറാഖ് എയര്‍വേഴ്‌സിന്റെ വിമാനത്തിലാണ് ഇന്ത്യാക്കാര്‍ മടങ്ങിയെത്തിയത്.

 

അതേസമയം അടുത്ത രണ്ടുദിവസത്തിനിടയില്‍ എയര്‍ ഇന്ത്യയുടെ സ്‌പെഷല്‍ വിമാനങ്ങളില്‍ 600 ഇന്ത്യാക്കാരെ കൂടി നാട്ടിലെത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

 

നേരത്തെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇറാഖില്‍ നിന്ന് 46 മലയാളി നഴ്‌സുമാര്‍ ഇന്നലെയാണ് കൊച്ചിയിലെത്തിയത്.