പെനാല്‍റ്റി ഷൂട്ടൗട്ടിൽ നെതര്‍ലന്‍ഡ്സ് കോസ്റ്ററീകയെ തോല്പിച്ചു

single-img
6 July 2014

TOPSHOTS-FBL-WC-2014-MATCH59-NED-CRCപെനാല്‍റ്റി ഷൂട്ടൗട്ടിൽ നെതര്‍ലന്‍ഡ്സ് കോസ്റ്ററീകക്കെതിരെ 3-4ന് വിജയിച്ച് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് സെമിഫൈനല്‍ പ്രവേശിച്ചു.
ഒരു മത്സരവും തോല്‍ക്കാതെ ക്വാര്‍ട്ടറിലത്തെിയ കോസ്റ്ററീകയുടെ പ്രത്യാക്രമണ തന്ത്രത്തില്‍ ഓറഞ്ച് പടയുടെ പ്രതിരോധം കഷ്ടിച്ച് തടിതപ്പി. കോസ്റ്ററീകയുടെ നിര്‍ഭാഗ്യത്തില്‍ വിജയം അവസാനം തട്ടിത്തെറിച്ചു.
ഒന്നാം പകുതിയിലെ ഹോളണ്ടുകാരുടെ മുന്നേറ്റങ്ങളൊക്കെ, വലത് വശത്തുകൂടി ആസൂത്രണം ചെയ്തത് കുയ്റ്റായിരുന്നു.

അതിശക്തമായ, പ്രതിരോധ നിര സൃഷ്ടിച്ചുകൊണ്ട് അക്കോസ്റ്റയും ഗംബോഅയും ഉമാനയും ഗോണ്‍സാലനും കൂടി ഉറച്ച് നിന്നു പതിവുപോലെ അസാധാരണ ഫോമിലേക്കുയര്‍ന്ന അവരുടെ ഗോളി കെയ്ലോര്‍ നവാസ് പെഴ്സിയുടെയും റോസന്‍െറയും ഷോട്ടുകളൊക്കെ അനായാസം തട്ടിയകറ്റി.
കോസ്റ്ററീകന്‍നിരയിലെ ബോളനോസ് തന്നെ ആദ്യ മുന്നേറ്റത്തിന് നേതൃത്വം നല്‍കി. പിന്‍നിരയില്‍നിന്ന് ഈ ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍, സ്നൈഡറെയും ബ്ളാന്‍സിനെയും മറികടന്ന് നായകന്‍ ബ്രയാന്‍ റൂയിസിന് പന്ത് ഡിയാസിന് കൈമാറിയത് ഗോള്‍ പോസറ്റുരുമി പുറത്തുപോയി.

പതിനഞ്ചാമത്തെ മിനിറ്റില്‍ നതർലണ്ടിന്റെ നീക്കങ്ങൾ കോസ്റ്ററീകൻ പ്രതിരോദത്തിൽ തട്ടി വീണു.
‘ഫ്ളയിങ് സച്ചുമാന്‍’ വാന്‍പെഴ്സി ‘പന്തു കിട്ടാതെ’ ഉമാനയുടെയും ബോര്‍ഗസിന്‍െറയും തടവിലായിരുന്നു.
21ാം മിനിറ്റിലാണ് കോസ്റ്ററീകയുടെ സംഘടിത മുന്നേറ്റമുണ്ടായത്. പിന്‍നിരയില്‍ നിന്ന് റൈറ്റ് ബാക്ക് കൃസ്റ്റ്യന്‍ ഗാംബോ നീട്ടിക്കൊടുത്ത പന്തുമായി ഡിയാസ് മുന്നേറി. ഗോണ്‍സാലസിന് കൈമാറിയ പന്ത്  നായകന്‍ ബ്രയാന്‍ റൂയിസിന് ഡിയാസ് മറിച്ചത് മാര്‍ട്ടിന്‍സ് ഇന്‍സി എങ്ങനെയോ രക്ഷപ്പെടുത്തി. കാര്യമായ, ഗോള്‍ സാധ്യത കൂടാതെ, ഒന്നാം പകുതി കടന്നുപോയി.

ഇരുകൂട്ടരുടെയും ആക്രമണ പ്രത്യാക്രമണങ്ങളുമായി രണ്ടാം പകുതിയും കടന്നുപോയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. രണ്ട് പകുതികളില്‍നിന്ന് കുറഞ്ഞത് നാല് ‘ഷുവര്‍’ ഗോളുകളില്‍നിന്ന് കോസ്റ്ററീകയെ രക്ഷിച്ചെടുത്തത് ഗോളി കെയ്ലോര്‍ നവാസ് തന്നെയായിരുന്നു. ജര്‍മനിയുടെ മാനുവല്‍ നോയര്‍ക്കൊപ്പമായിരുന്നു ഈ കോസ്റ്ററീകക്കാരന്‍െറ ഗോള്‍ കീപ്പിങ് മികവ്.

മത്സരം അധിക സമയവും കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്നുറപ്പായപ്പോള്‍ ഹോളണ്ടുകാര്‍ അവരുടെ ഗോളി സില്ളേഴ്സനെ മാറ്റി ‘പെനാല്‍റ്റി കില്ലര്‍’ എന്ന വിശേഷണമുള്ള  ടിം ക്രൂലിനെ ഗോള്‍ പോസ്റ്റിന്‍െറ ചുമതലയേല്‍പിച്ചു.
കോസ്റ്ററീകക്കു വേണ്ടി, ബോഗാര്‍ഡും ഗോണ്‍സാലസും ബോളാണോസും ഗോള്‍ നേടിയപ്പോള്‍, നായകന്‍ ബ്രയാന്‍ റൂയീസിന്‍െറ ഷോട്ട് നെതര്‍ലന്‍ഡ് ഗോളി ടീം കര്‍ലിന്‍ തട്ടിത്തെറിപ്പിച്ചു. പ്രതിരോധ നിരക്കാരന്‍ ഉമാനക്കും പിഴച്ചു.
ഹോളണ്ടിനുവേണ്ടി വാന്‍പെഴ്സിയും റോബനും സ്നൈഡറും അവസാന കിക്ക് കുയ്റ്റും അസാധാരണമായ കൃത്യതയോടെ സ്കോര്‍ ചെയ്തപ്പോള്‍ 4-3ന് നെതര്‍ലാന്‍ഡ്  അര്‍ജന്‍റീനയെ നേരിടാനര്‍ഹത നേടിയെടുത്തു.