നഴ്‌സുമാരുടെ മോചനം: സര്‍ക്കാരുകളുടെ നടപടി ആശ്വാസകരമെന്ന് വിഎസ്

single-img
5 July 2014

Achuthanandan_jpg_1241752fഇറാക്കില്‍ വിമതര്‍ മോചിപ്പിച്ച നഴ്‌സുമാരെ തിരികെയെത്തിക്കാനുള്ള കേന്ദ,സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ആശ്വാസകരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. നഴ്‌സുമാരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി വിമാനത്താവളത്തിലെത്തുന്ന നഴ്‌സുമാരെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം വിഎസും എത്തുമെന്നാണ് സൂചന.