സ്പൈസ്ജെറ്റ് വിമാനം ഭീകരരുടെ റോക്കറ്റാക്രമണത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു

single-img
5 July 2014

download (16)കാബൂൾ വിമാനത്താവളത്തിൽ നിന്നും നൂറിലധികം യാത്രക്കാരുമായി പറന്നുയരാൻ തുടങ്ങിയ സ്പൈസ്ജെറ്റ് വിമാനം ഭീകരരുടെ റോക്കറ്റാക്രമണത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു.

 

വ്യാഴാഴ്ച ഉച്ചയ്കായിരുന്നു ആക്രമണം. കാബുൾ അന്തരാഷ്ട്ര വിമാനത്താവളത്തിലെ സൈനിക വിഭാഗത്തെ ലക്ഷ്യമിട്ടാണ് താലിബാൻ ഭീകരർ എത്തിയത് . ഡൽഹിയിലേക്കുള്ള സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനമാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ആക്രമണം നടത്തിയ ഭീകരർക്കെതിരെ അഫ്ഗാൻ സുരക്ഷാ സൈന്യം വെടിയുതിർത്തു.

 

ആക്രമണത്തിൽ യാത്രക്കാർ ഭയചകിതരായെങ്കിലും , സുരക്ഷാ പരിശോധനയ്ക്ക് ശേഷം യാത്ര തിരിച്ച വിമാനം ഡൽഹിയിൽ സുരക്ഷിതമായി എത്തി.