നഴ്‌സുമാരെ കൊണ്ടു വരാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചു; പ്രത്യേക നന്ദി സുഷമ സ്വരാജിന്: മുഖ്യമന്ത്രി

single-img
5 July 2014

Oommen chandy-9ആശങ്കകള്‍ക്ക് അവസാനമായി ഇറാക്കില്‍ കുടുങ്ങിയ മലയാളികളായ നഴ്‌സുമാരെയും കൊണ്ട് ഇറാക്കില്‍ നിന്നും വിമാനം പറന്നുയര്‍ന്നു. നാട്ടില്‍ എത്തിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആശങ്കയുടെ നിമിഷങ്ങളാണ് ഇതോടെ ഇല്ലാതായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് എല്ലാ സഹായങ്ങളും ചെയ്തു തന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരോടും നന്ദിയുണ്‌ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നും അയിച്ച പ്രത്യേക വിമാനം ഒരുവേള ഇറാക്കില്‍ ഇറക്കാതെ തിരികെ പോരേണ്ട സാഹചര്യമുണ്ടായി. വലിയ ആശങ്കയാണ് ഇത് സൃഷ്ടിച്ചത്. എന്നാല്‍ നയതന്ത്ര ബന്ധങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ എല്ലാം മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.