ഐ.എസ്.ഐ.എസ് തീവ്രവാദികൾ മോചിപ്പിച്ച 46 നഴ്സുമാരെയും കൊണ്ടുള്ള വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു

single-img
5 July 2014

21647_593898ആഭ്യന്തര സംഘർഷം രൂക്ഷമായ ഇറാക്കിൽ ഐ.എസ്.ഐ.എസ് തീവ്രവാദികൾ മോചിപ്പിച്ച 46 നഴ്സുമാരെയും കൊണ്ടുള്ള വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. പുലർച്ചെ 4.18നാണ് വിമാനം ഇർബിലിൽ നിന്ന് പുറപ്പെട്ടത്. ഒന്പതു മണിയോടെ മുംബയിലെത്തുന്ന വിമാനം അവിടെ നിന്ന് ഇന്ധനം നിറച്ച ശേഷം 12 മണിയോടെ കൊച്ചി നെടുമ്പാശെരി വിമാനത്താവളത്തിൽ ഇറങ്ങും.

 

 

 

മുഖ്യമന്ത്രി ഉമ്മൻചാണ്ടി,​ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ,​ മന്ത്രിമാരായ കെ.ബാബു,​ വി.എസ്.ശിവകുമാർ എന്നിവർ വിമാനത്താവളത്തിൽ നഴ്സുമാരെ സ്വീകരിക്കാൻ എത്തും. നഴ്സുമാരുടെ മാതാപിതാക്കളും ബന്ധുക്കളും രാവിലെ തന്നെ നെടുന്പാശേരിയിലെത്തിയിട്ടുണ്ട്.