മുംബൈ സ്‌ഫോടനപരമ്പര: ഭട്കല്‍ കുറ്റസമ്മതം നടത്തി

single-img
5 July 2014

Fadkalജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കല്‍ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ കുറ്റസമ്മതം നടത്തി. സ്‌ഫോടനം വിജയകരമായി നടത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണെ്ടന്നും ഭട്കല്‍ പറഞ്ഞു. മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് മുമ്പാകെയാണ് ഭട്കല്‍ കുറ്റസമ്മതം നടത്തിയത്.

2005 മുതല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സ്‌ഫോടനങ്ങളെക്കുറിച്ചും ഭട്കല്‍ കുറ്റസമ്മതത്തില്‍ പറയുന്നു. സ്‌ഫോടനം നടത്തിയത് ഒരു കുറ്റമായി കാണുന്നില്ലെന്നും ഭട്കല്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ പശ്ചാത്താപമില്ലെന്ന് ഭട്കലിന്റെ സഹായി അസദുള്ള അക്തറും അറിയിച്ചു.