കാഷ്മീര്‍ ജനതയുടെ ഹൃദയം കീഴടക്കണമെന്ന് നരേന്ദ്ര മോദി

single-img
5 July 2014

modi-jammutrainജമ്മുകാഷ്മീരിലെ ജനങ്ങളുടെ ഹൃദയം വികസനത്തിലൂടെ കീഴടക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈഷ്‌ണോദേവി തീര്‍ഥാടനകേന്ദ്രത്തിലെ ബേസ് ക്യാമ്പും കത്രയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പാത രാഷ്ട്രത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പാതയിലൂടെ ആദ്യം സഞ്ചരിച്ച ട്രെയിന്‍ ഫ്‌ളാഗ്ഓഫ് ചെയ്ത പ്രധാനമന്ത്രി, ട്രെയിനിനു ശ്രീശക്തി എക്‌സ്പ്രസ് എന്നു പേരിട്ടു. ചടങ്ങില്‍ ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദ ഗൗഡ തുടങ്ങിയവര്‍ പങ്കെടുത്തു.

25 കിലോമീറ്റര്‍ നീളമുള്ള ഉധംപുര്‍-കത്ര ലൈന്‍ 1,133 കോടി രൂപ മുടക്കി ഒമ്പതു വര്‍ഷം കൊണ്ടാണു നിര്‍മിച്ചത്. മലഞ്ചെരുവിലൂടെയുള്ള പാതയില്‍ 30 പാലങ്ങളും ഏഴ് ടണലുകളുമുണ്ട്. ഉധംപുരിനും കത്രയ്ക്കുമിടയില്‍ ചക്രഖ്‌വാള്‍ ആണ് ഏക സ്റ്റേഷന്‍.