മടങ്ങിവരുന്ന നഴ്‌സുമാര്‍ക്കു ജോലി വാഗ്ദാനവുമായി ഡോ. ബി.ആര്‍. ഷെട്ടി

single-img
5 July 2014

sHETTYആഭ്യന്തര സംഘര്‍ഷം കാരണം ഇറാക്കില്‍ നിന്നും മടങ്ങിയെത്തുന്ന മലയാളി നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനവുമായി ന്യൂ മെഡിക്കല്‍ സെന്റര്‍ എംഡി ഡോ. ബി.ആര്‍. ഷെട്ടി. മടങ്ങിയെത്തുന്ന 46 നഴ്‌സുമാര്‍ക്കും തന്റെ ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലും വിദേശത്തുമുള്ള ആശുപത്രികളില്‍ ജോലി നല്‍കാന്‍ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി സാര്‍ക്ക് രാഷ്ട്രങ്ങളിലുള്ള അദ്ദേഹത്തിന്റെ ആശുപത്രികളുടെ ചുമതല വഹിക്കുന്ന സുധാകര്‍ ജയറാമിനെ നിയോഗിച്ചിട്ടുണ്ട്.

ജോലിക്കു പുറമെ ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് അടക്കമുള്ള കാര്യങ്ങള്‍ നഴ്‌സുമാര്‍ക്കായി ഒരുക്കുമെന്നും ഇദ്ദേഹം അറിയിച്ചു. ഇതിനായി ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലുമായി ചേര്‍ന്ന് ഒരു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍-9526949777