ഭാഗാന കൂട്ടമാനഭംഗം; സോണിയാ ഗാന്ധിക്ക് കേജ്‌രിവാളിന്റെ കത്ത്

single-img
5 July 2014

Kejariwalആംആദ്മി പാര്‍ട്ടി നേതാവായ അരവിന്ദ് കേജ്‌രിവാള്‍ ഭാഗാന ബലാല്‍സംഘ കേസില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് കോണ്‍ഗ്രസ് നേതാവായ സോണിയ ഗാന്ധിക്ക് കത്തയച്ചു. രണ്ടുപേജുള്ള എഴുത്തില്‍, കഴിഞ്ഞ മാര്‍ച്ചില്‍ നാലു ദളിത് സ്ത്രീകളെ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഘം ചെയ്ത കേസില്‍ ഇതുവരെ നടപടിയൊന്നുമായിട്ടില്ല എന്ന് കേജ്‌രിവാള്‍ ആരോപിച്ചു. ഇരകളുടെ കുടുംബങ്ങള്‍ ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ധര്‍ണയിലാണെന്നും, ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നും കത്തില്‍ പറയുന്നു.