ഏഴു സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരെ ഉടന്‍ തീരുമാനിക്കും

single-img
5 July 2014

bjpഏഴു സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരെ ഉടന്‍ നിയമിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച പ്രഖ്യാപനം നടത്തും. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവച്ച് പുറത്തുപോകണമെന്ന് ബിജെപി സര്‍ക്കാര്‍ നിര്‍ദേശം നല്കിയിരുന്നു. ഇതേതുടര്‍ന്നാണ് പകരം പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. ഗവര്‍ണര്‍മാരുടെ പേരുവിവരങ്ങള്‍ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.