ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷസ്ഥാനത്തിനായി കോണ്‍ഗ്രസ് വാദമുയര്‍ത്തും

single-img
5 July 2014

Sonia Rahul (1)--621x414വരുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്. പ്രതിപക്ഷ സ്ഥാനത്തിനായുള്ള കോണ്‍ഗ്രസിന്റെ ആവശ്യം സമ്മേളനിത്തിലുന്നയിക്കും. ആവശ്യം അംഗീകരിക്കാത്ത പക്ഷം കോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി വാര്‍ത്തകളുണ്ട്.

44 സീറ്റുകള്‍ മാത്രം ലഭിച്ചതിനാല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുവാന്‍ യോഗ്യരല്ല എന്ന വാദം എന്‍.ഡി.എ സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. ഏറ്റവും കുറഞ്ഞത് പത്തു ശതമാനമെങ്കിലും സീറ്റ് പാര്‍ലമെന്റിലുണ്ടാവണമെന്ന ആദ്യ ലോകസഭാ സ്പീക്കറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാദം ഉണ്ടായത്.