ആദിത്യ പാഞ്ചോളി ജിയാഖാന്റെ അമ്മയ്‌ക്കെതിരേ മാനനഷ്ടക്കേസ് നല്കി

single-img
5 July 2014

Aditya-Pancholi-Villainആത്മഹത്യ ചെയ്ത നടി ജിയാഖാന്റെ അമ്മ റബ്ബിയ ഖാനെതിരേ നടന്‍ ആദിത്യ പാഞ്ചോളി മാനനഷ്ടക്കേസ് നല്കി. പാഞ്ചോളി കുടുംബത്തിനെതിരേ റബ്ബിയ ഖാന്‍ ട്വിറ്ററില്‍ അപകീര്‍ത്തിപരമായ ഭാഷ ഉപയോഗിച്ചെന്ന് കാട്ടിയാണ് ആദിത്യ 100 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ കേസ് നല്കിയത്. ജിയയുടെ മരണത്തില്‍ തന്റെ മകന്‍ സൂരജ് പാഞ്ചോളിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സിനിമാ മേഖലയിലെ തന്റെ കുടുംബത്തിന്റെ സല്‌പ്പേരിനു കളങ്കം വരുത്തുന്ന രീതിയിലുള്ള ട്വീറ്റുകളാണ് റബ്ബിയ നടത്തിയതെന്നും ആദിത്യ പാഞ്ചോളി ആരോപിച്ചു. നടി സെറീന വഹാബിന്റെ ഭര്‍ത്താവ് കൂടിയാണ് ആദിത്യ പാഞ്ചോളി.