നഴ്‌സുമാരെ ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക വിമാനം സജ്ജമാക്കുമെന്നു മുഖ്യമന്ത്രി

single-img
4 July 2014

Oommen chandy-9ഇറാക്കിലെ സംഘര്‍ഷമേഖലയില്‍ നിന്നു മൊസൂളിലെത്തുന്ന മലയാളി നഴ്‌സുമാരെ ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക വിമാനം സജ്ജമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണെ്ടന്നും പ്രത്യേക വിമാനം സജ്ജമാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. സംഘര്‍ഷ മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണെങ്കിലും മടങ്ങിവരുന്നതിനെ ചില മലയാളികള്‍ എതിര്‍ത്തതാണു രക്ഷപ്പെടുത്തല്‍ നടപടികളില്‍ ആശയക്കുഴപ്പമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

കലാപമുണ്ടായ സമയത്തു മലയാളികള്‍ അടക്കമുള്ളവരെ സുരക്ഷിതമായ മേഖലയില്‍ എത്തിക്കാന്‍ അവസരമുണ്ടായിട്ടും ചിലര്‍ മടങ്ങിവരുന്നതില്‍ എതിര്‍പ്പ് അറിയിച്ചതാണു നടപടികള്‍ക്ക് കാലതാമസമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.