മലയാളി നഴ്‌സുമാര്‍ മൊസൂളില്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

single-img
4 July 2014

IRAQ-INDIA-HEALTHതിക്രിത്തില്‍ നിന്ന് മൊസൂളിലെത്തിയ മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് വിവരം. ഇസ്‌ലാമികസേന തങ്ങളുടെ നിയന്ത്രണത്തിലുള്ള മൊസൂളിലെ അല്‍ജിഹാരി ആശുപത്രിക്കുസമീപം പഴയകെട്ടിടത്തിലാണ് നേഴ്‌സുമാരെ താമസിപ്പിച്ചിരിക്കുന്നത്. മൊസൂളിലേക്ക് നേഴ്‌സുമാരെ മാറ്റുമ്പോള്‍ വിമതര്‍ മാന്യമായാണ് ഇടപെട്ടതെന്നന്നും നഴ്‌സുമാര്‍ക്ക് ഭക്ഷണം നല്‍കുവാനും ഇവര്‍ തയാറായതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്താവളത്തിന് ഒരു മണിക്കൂര്‍ ദൂരം അകലെയാണ് നഴ്‌സുമാരുള്ളത്.

എന്നാല്‍ നഴ്‌സുമാരെ എപ്പോള്‍ വിട്ടയക്കുമെന്നതിനെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് വിവരമില്ല. എന്നാല്‍ നഴ്‌സുമാരെ രക്ഷപെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഇന്നും കൂടിക്കാഴ്ച നടത്തും. നഴ്‌സുമാരുടെ മോചനത്തിനായി ഇന്ത്യ ആറ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.