ജമ്മുകാശ്‌മീരിൽ വികസനം കൊണ്ടുവന്ന് അവിടെയുള്ള ഓരോരുത്തരുടെയും ഹൃദയം കീഴടക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

single-img
4 July 2014

namo_650_070414124114ജമ്മുകാശ്‌മീരിൽ വികസനം കൊണ്ടുവന്ന് അവിടെയുള്ള ഓരോരുത്തരുടെയും ഹൃദയം കീഴടക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റേതൊരു സംസ്ഥാനത്തെ പോലെ തന്നെ ജമ്മു കാശ്‌മീരിന്റെ വികസനത്തിനും കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള പുതിയ റെയിൽപാത ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോദി.

 

ഞാൻ തിരഞ്ഞടുപ്പ് പ്രചരണം തുടങ്ങിയത് ജമ്മുവിൽ നിന്നാണ്. അതിനാൽ തന്നെ ജമ്മുവിലെ വികസന യാത്രയും ഇവിടെ നിന്ന് തുടങ്ങുകയാണ് എന്നും മോഡി പറഞ്ഞു .അതേസമയം പുതിയ ട്രെയിൻ ജമ്മുവിലുള്ളവർക്ക് മാത്രമല്ല ഇന്ത്യൻ ജനതയ്ക്ക് ആകെ ലഭിച്ച സമ്മാനമാണെന്നും മോദി ചൂണ്ടിക്കാട്ടി.